Thursday, May 3, 2018

Today’s thoughts

 ബസ്സിൽ കണ്സെഷന് കിട്ടാൻ കുട്ടിയുടെ വയസ്സു കുറച്ചു പറയുന്ന,  റേഷൻ കാർഡിൽ തെറ്റായ വിവരം നൽകുന്ന, സ്ഥലം ആധാരം ചെയ്യുമ്പോൾ വില കുറച്ചു കാണിക്കുന്ന, കാർഷീകാവശ്യത്തിന് പലിശ കുറഞ്ഞ ലോൺ എടുത്ത് വേറെ ആവശ്യങ്ങൾക്കുപയോഗിക്കുന്ന ,നല്ല ജോലിയുണ്ടായിട്ടും വിദ്യാഭ്യാസ ലോൺ തിരിച്ചടക്കാത്ത, ഉള്ളതിൽ കുടുതൽ റബ്ബർ  എണ്ണം കൊടുത്ത് റബ്ബർ ഷീറ്റിന് സബ്സിഡി വാങ്ങുന്ന ........., നിയമനത്തിന് കോഴ വാങ്ങുന്ന മത സമുദായ നേതാക്കളും എല്ലായിടത്തും കൈക്കൂലി കൊണ്ട് കാര്യം സാധിക്കുന്ന ജനങ്ങളും  ഉള്ള നാട്ടിൽ അവർക്കർഹതപ്പെട്ട  ഭരണമാണ് കിട്ടുന്നത് .........
 കള്ള കച്ചവടക്കാരുടെ നികുതി കൊണ്ട് ഭരണം നടത്തുന്ന, കച്ചവടക്കാരുടെ ഡോണെഷൻ കൊണ്ട് രാഷ്ട്രീയം കളിക്കുന്ന രാജ്യത്തു മാനവികതയുടെ മൂല്യങ്ങളോ സോഷ്യലിസമോ നടക്കുമോ?
സമൂഹത്തിൽ മാറ്റമുണ്ടാവണമെങ്കിൽ വ്യക്തികൾ മാറേണ്ടിയിരിക്കുന്നു . നമ്മുടെ വിദ്യാഭ്യാസ സംവിധാനങ്ങൾ ഉടച്ചു വാർക്കേണ്ടത് തികച്ചും അനിവാര്യമാണ് . അതിനു ഇച്ഛാശക്തിയുള്ള രാഷ്ട്രീയ നേതൃത്വമില്ലെങ്കിൽ വിപ്ലവത്തിലൂടെയെങ്കിലും മാറ്റം വരുത്തണം എന്നാണു തോന്നുന്നത് ! അതോ സ്വാഭാവിക പരിണാമത്തിനു വിട്ടു കൊടുക്കണമോ ?
നിലവിലത്തെ വ്യവസ്ഥിതികൾക്കു വഴങ്ങി കൊടുക്കുകയോ അനീതിയെ നിസാരവൽക്കരിക്കുകയോ ചെയ്‌താൽ വ്യഭിചാരം ചെയ്യുന്നതിന് തുല്യമാണെന്നാണെന്റെ പക്ഷം 

No comments: