നാം ഏറ്റവും കൂടുതല്‍ ഇഷ്ടപ്പെടുകയും, ഓർമ്മിക്കുകയും, ബഹുമാനിക്കുകയും ഒക്കെ ചെയ്യുന്ന വ്യക്തികൾ ആരൊക്കെയാണ്? സിനിമാ നടീനടന്‍മാർ, സ്പോർടസ് താരങ്ങള്‍, സംഗീതജ്ഞർ, മതനേതാക്കൾ തുടങ്ങിവർ. എന്താ ശരിയല്ലേ? മോഹൻലാലിന്റെ അഭിനയം, മമ്മൂട്ടിയുടെ സൗന്ദര്യരഹസ്യം, സച്ചിന്റെ സെഞ്ച്വറി, യേശുദാസിന്റെ സ്വരമാധുര്യം ഇതിനെപ്പറ്റിയൊക്കെ എത്ര കേട്ടാലും പറഞ്ഞാലും ആരാധിച്ചാലും നമുക്ക് മതിയാവില്ല.
യഥാര്‍ത്ഥത്തിൽ ഇവയൊക്കെ നമുക്കു വേണ്ടി എന്തു ചെയ്തിട്ടാണ് ഇവരെ ഇത്ര കണ്ടു സ്നേഹിക്കുന്നത്? നമ്മുടെ ജീവിതനിലവാരം ഉയര്‍ത്തുന്നതിനും ജീവിതം ആയാസ രഹിതമാക്കുന്നതിനും ഇവരുടെ സംഭാവന എത്രമാത്രമാണ്? ഇവരൊന്നും ഈ ഭൂമിയില്‍ ജനിച്ചില്ലായിരുന്നു എങ്കില്‍ നമുക്ക് എന്തെങ്കിലും കുറവുണ്ടാകുമായിരുന്നോ?
ഒന്നുമുണ്ടാവില്ല എന്നതല്ലെ വാസ്തവം?
അതേ സമയം തോമസ് ആൽവാ എഡിസണ്‍, ഐൻസ്റ്റീൻ, മാഡം ക്യൂറി, റോൺട്ജൻ, ലൂയി പാസ്റ്റർ, മൈക്കല്‍ ഫാരഡേ മുതല്‍ ഷുജി നക്കമുറ (നോബല്‍ സമ്മാനം ഫിസിക്സ് 2014 വെള്ള LED) തുടങ്ങിയവർ ജനിച്ചില്ലായിരുന്നെങകിലോ? മൊട്ടുസൂചി മുതല്‍ ISS ബഹിരാകാശ നിലയം വരെ നിർമമിക്കാൻ കാരണഭൂതരായ ഗവേഷകര്‍, സമൂഹത്തിൽ നിലനിന്നു പോന്ന അനീതികൾക്കെതിരെയും അനാചാരങ്ങൾക്കെതിരെയും പോരാടിയ സാമൂഹിക പ്രവർത്തകർ., കർഷകർ, സൈനികർ . ഇവരുടെയൊക്കെ കഷ്ടപ്പാടിന്റെയും ഉറക്കമൊഴിഞ്ഞ രാത്രികളുടെയും കഠിനിധ്വാനത്തിന്റെയുമൊക്കെ ഫലമല്ലേ നാം നന്ദിയില്ലാതെ സുഖിച്ചനുഭവിച്ചു പോരുന്നത്.
പറഞ്ഞുവരുന്നത് നാം സ്നേഹിക്കയും ആരാധിക്കയും ചെയ്യേണടത് നമ്മുക്കു വേണ്ടി എന്തെങ്കിലുമൊക്കെ ചെയ്തവരെയാവണം. അല്ലാതെ ഒരു മൂന്നാംകിട സിനിമയില്‍ അഭിനയിച്ചതിന്റെ പേരിലാവരുത്. നമ്മുടെ ചുറ്റോടു ചുറ്റും ശാസ്ത്രമുണ്ട്. പക്ഷേ നാം അതു വിലമതിക്കുന്നില്ല. ഇനിമുതല്‍ ടിവി ഓൺ ചെയ്യുമ്പോൾ, മിക്സി, ഫ്രിഡ്ജ്, വാഷിംഗ് മെഷീന്‍, പ്രെഷർ കുക്കർ ഉപയോഗിക്കുമ്പോൾ, പ്രിയപ്പെട്ടവരെ ഫോണ്‍ വിളിക്കുമ്പോൾ, എന്തിന് ഷർട്ടിനറെ ബട്ടണ്‍ ഇടുമ്പോൾ പോവും അതിനു പിന്നിലെ മനുഷ്യപ്രയത്നത്തെ, ജീനിയസ്സിനെ, ശാസ്ത്രജ്ഞനെ നന്ദിയോടെ ഓർക്കുക. നന്ദിയുള്ളവരായി ജീവിക്കുക...
വളരെ കുറച്ചാളുകളെ വലിയ പണക്കാരാക്കുന്ന, ഒരേ തൊഴിൽ മേഖലയിൽ ഉള്ളവനും ഇല്ലാത്തവനും തമ്മിൽ ഏറ്റവുമധികം അന്തരവും അടിമത്തവും അനീതിയും അരാഷ്ട്രീയതയും നിലനിൽക്കുന്ന കൊമേഷ്യൽ ആർട്ട് എന്നതിനപ്പുറം സിനിമയ്ക്കോ സിനിമാ പ്രവർത്തകർക്കോ സാമൂഹികമോ മാനുഷികമോ ആയ എന്തു പ്രത്യേകതയാണുള്ളത്?

No comments:
Post a Comment