ഞായറാഴ്ചയല്ലേ, നല്ല പ്രായത്തിൽ കേരളം വിട്ട് പ്രവാസികളായി മാറിയ സുഹൃത്തുക്കളോട് ഒരല്പം കുശലം പറയാം.
കൃഷിയും പരമ്പരാഗത തൊഴിലുമൊക്കെ ഉപേക്ഷിച്ചു നമ്മളൊക്കെ കടലിനക്കരെ കാണാ പൊന്നു തേടി പോയി. അതുകൊണ്ടു നമ്മുടെയൊക്കെ കുടുംബം പച്ച പിടിക്കുകയും ചെയ്തു. കടുംവെട്ടു ചെറുപ്പക്കാരായിരുന്ന നമ്മൾ നമ്മുടെ യുവത്വം കത്തിച്ചു തീർത്തത് അന്യനാട്ടിലായിരുന്നു. എത്രയൊക്കെ പറിച്ചു നട്ടാലും ഭാഷ പഠിച്ചാലും നമുക്ക് അവരെ പോലെയാവാനോ അവരോടൊപ്പം ചേരാനോ ഒന്നും സാധിക്കില്ല. നമ്മുടെയൊക്കെ കുട്ടികൾ അവിടെ പഠിച്ചു വളരുകയും ചെയ്തു. അവർ ഇനി തിരിച്ചു വന്നു ഇവിടെയും ഇഴുകി ചേരാൻ പോവുന്നില്ല. അങ്ങനെയൊക്കെ നമ്മൾ ആഗ്രഹിച്ചാലും അതൊന്നും നടക്കുന്ന കാര്യമല്ല.
മിഡിൽ ഈസ്റ്റ് രാജ്യങ്ങളിൽ പ്രവാസികളായവർക്ക് അവിടെ വീടും സ്ഥലവും മേടിച്ചു പൗരനായി കൂടാൻ പറ്റില്ല. അമേരിക്കയിലും യൂറോപ്പിലും ആസ്‌ത്രേലിയയിലുമൊക്കെ എത്തിപ്പെട്ടവർക്ക് അവിടെ കൂടാം. പക്ഷെ ബാധ പോലെ കൂടിയിരിക്കുന്ന മത്തി പൊരിച്ചതും, അവിയലും കുത്തരിച്ചോറും നൊസ്റാൾജിയയുമൊന്നും അവരെയും വിട്ട് ഒഴിഞ്ഞു പോകാൻ പോണില്ല. ഇപ്പോൾ ഹെയർ ഡൈ തേച്ചു മുപ്പതുകളിലേക്കു ഒളിച്ചു കടക്കാൻ നോക്കുന്ന എല്ലാ "തൈ"കളും ഒരു പത്ത് പതിനഞ്ചു വര്ഷം കഴിയുമ്പോൾ എന്ത് ചെയ്യാനാണ് പോവുക? അപ്പോഴേക്കും മക്കൾ പഠിച്ചു അവരുടെ കരിയർ തെരെഞ്ഞെടുത്തു മുമ്പോട്ട് പോവും. പുറത്തിറങ്ങി ജീവിച്ചു ലോക പരിചയമുള്ള നിങ്ങൾക്ക്, നിങ്ങളെ അന്വേഷിക്കാൻ വേണ്ടി മക്കളുടെ ജീവിതം തുലയ്ക്കാൻ തോന്നില്ല. അഥവാ നിങ്ങൾക്ക് മക്കളെ കൂട്ടത്തിൽ തളച്ചിടാൻ തോന്നിയാലും അവരെ പൂട്ടാനുള്ള മണിച്ചിത്രതാഴൊന്നും നിങ്ങളുടെ കയ്യിലില്ല താനും.
ആ രാജ്യത്തു തന്നെ തുടരാനാണെങ്കിൽ നിങ്ങൾ എങ്ങനെ തുടരും? ഇപ്പോൾ ജോലി ഉള്ളത് കാരണം ജോലിക്കു പോകാം.. ആ ജോലി ഒരു ദിവസം ഇല്ലാതായി കഴിയുമ്പോൾ ?
കെട്ട്യോനും കെട്ട്യോളും കൂടി ഏതെങ്കിലുമൊരു വില്ലയുടെയോ ഫ്ളാറ്റിന്റെയോ ജനലിലൂടെ വസന്തവും ഗ്രീഷ്മവും, ഓ അവിടങ്ങനെ അല്ലല്ലോ, സ്പ്രിങ്ങും ഓട്ടവും വിന്ററും ഒക്കെ കടന്നു പോകുന്നത് നോക്കി കടും കാപ്പി കുടിച്ചു എത്ര ദിവസം ഇരിക്കും?. സത്യത്തിൽ നിങ്ങൾ ഭാര്യാ ഭർത്താക്കന്മാർ അടിയുണ്ടാക്കാത്തതിന്റെ ഒരു കാരണം നിങ്ങൾ ദിവസം മുഴുവൻ ഒരുമിച്ചിരിക്കാത്ത ജോലിത്തിരക്കല്ലേ..? ഇനി ഒരു വര്ഷം മുഴുവൻ രണ്ടു പേരും കൂടെ ഒരു പണിയുമില്ലാതെ ഒരു വീട്ടിൽ ഒരുമിച്ചിരിക്കുന്ന കാര്യം ഒന്നാലോചിച്ചു നോക്കിക്കേ..?
അപ്പൊ തോന്നും നാട്ടിൽ തിരിച്ചു വരാമെന്നു. ഉടനെ കൂടും കുടുക്കയുമെടുത്ത നിങ്ങൾ തിരിച്ചു വരും.. നിങ്ങളെ അറിയുന്ന എത്ര പേര് കാണും നാട്ടിൽ? പഴയ കൂട്ടുകാരിൽ ചിലർ അപ്പോഴേക്കും കാലയവനികയ്ക്കുള്ളിൽ മറഞ്ഞിട്ടുണ്ടാവും. ബാക്കിയുള്ളവർക്ക് ഇതിനോടകം പുതിയ സുഹൃത്തുക്കളും അമ്പലവും പള്ളിക്കമ്മിറ്റികളും ഒക്കെയായി എന്തേലും എൻഗേജ്മെന്റ് കാണും. കൊണ്ടുവന്ന കുപ്പിയുടെ പുതുമ തീരുമ്പോൾ പിന്നെ അവരും ക്രമേണ അവരുടെ ലോകത്തിലേക്ക് തിരിച്ചു പോകും. സ്വന്തക്കാരുടെ കാര്യം പിന്നെ ഞാൻ പ്രത്യേകിച്ച് പറയണ്ടല്ലോ..
കുറച്ചു കാശും കൈയിൽ പിടിച്ചു തൊപ്പിയും വച്ച് ബെര്മൂടയുമിട്ടു സുഹൃത്തുക്കളെ തേടി വൈകുന്നേരങ്ങളിൽ ഇറങ്ങി നടക്കുന്ന 'ഗൾഫ് റിട്ടേൺ ' ആവാൻ മാനസികമായി തയ്യാറെടുത്തുകൊള്ളൂ..

No comments:
Post a Comment