Sunday, April 22, 2018

Religion

ബേസിക് ഹ്യൂമൻ ബിയിങ്ങിൽ നിന്നും സിവിലൈസ്ഡ് ഹ്യൂമൻ ബീയിങ്ങിലേക്കുള്ള  വളര്ച്ചയുടെ ഘട്ടത്തിൽ മൂല്യങ്ങളും അതുവരെ കണ്ടെത്താത്ത അല്ലെങ്കിൽ മനസിലാക്കാൻ പറ്റാത്ത സത്യങ്ങൾക്കു താത്കാലികമായ ഒരു ഉത്തരം ലഭിക്കാനോ വിശ്വാസങ്ങളും മതങ്ങളും ഒരു പരിധിവരെ അവനെ സഹായിക്കുന്നുണ്ട്. ഈ വിശ്വാസങ്ങൾ ഏതൊരു സബ്സ്റ്റൻസും പോലെ ഒരു പാരിധി കഴിയുമ്പോൾ അവനെ അടിമയാക്കുകയോ വളർച്ചയ്ക്ക് വിഘാതമാവുകയോ അവനു സഹജീവിയോടുള്ള വിധ്വേഷത്തിനു കാരണമാവുകയോ ചെയ്യുന്നു. ഈ പറഞ്ഞ മതങ്ങൾ സഘടിതമായപ്പോൾ (intitutionalised ) അത് സമൂഹത്തിനും മനുഷ്യകുലത്തിനും ഭീഷണിയായിത്തീരുന്ന ഒന്നായി മാറുന്ന വിപത്താണ് എന്നു തിരിച്ചറിയേണ്ടിയിരിക്കുന്നു. ഈ സംഘടിത മതങ്ങൾ കച്ചവട തത്വങ്ങൾ പ്രയോഗിക്കുകയും മനുഷ്യനെ സാമൂഹികമായും രാഷ്ട്രീയപരമായും ചൂഷണം ചെയ്യുന്ന സ്ഥിതി നിയന്ത്രിക്കേണ്ടിയിരിക്കുന്നു. അതിനു ഏറ്റവും ആദ്യം അതിന്റെ സാമ്പത്തിക അടിത്തറ തകർക്കുന്ന പോളിസികൾ നിർമിക്കുക എന്നതാണ് വേണ്ടത്. ഒരു മതേതര ജനാധിപത്യ രാജ്യത്തു നടപ്പിലാക്കാൻ അനുയോജ്യമായ ഒരു സ്ട്രാറ്റജി പറഞ്ഞുകൊള്ളട്ടെ :
മതങ്ങളെ മറ്റേതു ആശയങ്ങളുടെ പേരിലോ താല്പര്യങ്ങളുടെ പേരിലോ ഉണ്ടാകുന്ന കൂട്ടായ്മയുടെ ഗണത്തിൽപ്പെടുത്തി ഒരു ക്ലബ് രജിസ്റ്റർ ചെയ്യുന്നതുപോലെ സർക്കാരിന്റെ കീഴിൽ രജിസ്ട്രേഷൺ  നിർബന്ധമാക്കണം. ഈ ക്ലബ്ബിന്റെ ആവശ്യത്തിനായി സമാഹരിക്കുന്ന പണമോ സ്വത്തോ മറ്റേതു റിസോഴ്സ്‌സോ ആയിക്കൊള്ളട്ടെ അതിന്റെ ഉടമസ്ഥാവകാശം സർക്കാരിനാസയിരിക്കണം. അപ്പോൾ തന്നെ ഈ യൂസ്ഫുൾ ഈവിളിനു നല്ല മാറ്റം വരുമെന്നാണെന്റെ പക്ഷം. മാനവികതയിലൂന്നിയുള്ള ഒരു നല്ല ഭാവിതലമുറയെ വാർത്തെടുക്കാൻ മേൽ പറഞ്ഞ മതത്തിന്റെ അന്തസത്ത നമുക്കുപയോഗിക്കാം. ചരിത്രപരമസയി കാണാതെ ഓരോ വ്യക്തിയുടെയും മാനസിക വികാസത്തിനുപയോഗിക്കുന്ന നല്ല ടൂളായ്‌ അവയുടെ അന്തസത്തയെ കണ്ടാൽ നല്ലതാണ് . നിലവിൽ മനുഷ്യൻ പലപ്പോഴും അവയെ ഉപയോഗിക്കുന്നത് “യദാ ഘര ചന്ദന ഭാരവാഹേ ഭാരസ്യ വേത്താനത് ചന്ദനസ്യ“ അതായതു കഴുത ചന്ദനം ചുമക്കുന്നു അതിനു ചന്ദനത്തിന്റെ ഭാരമേ അറിയാവൂ മൂല്യം അറിയില്ല എന്ന മട്ടിലാണ് . സത്യം നിങ്ങളെ സ്വാതന്ത്രരാക്കും ...

No comments: