Tuesday, July 3, 2018

സത്യം നമ്മെ സ്വാതന്ത്രരാക്കട്ടെ

സ്ഥാപനങ്ങൾ നടത്താൻ മാനേജിന്റ് തത്വങ്ങൾ പ്രയോഗിക്കണം എന്നാണു മനസിലാകുന്നത് (കച്ചവടലോകത്തു കച്ചവട തന്ത്രങ്ങൾ) അത് മതമായാലും സാമൂഹിക സാംസ്കാരിക രാഷ്ട്രീയ സ്ഥാപനങ്ങളായാലും വിജയകരമായി നടത്തണമെങ്കിൽ മേൽപ്പറഞ്ഞ രീതിയിലെ നടക്കുകയുള്ളൂ. അതിനു തന്ത്രശാലികളായ പ്രൊഫെഷണൽസും വേണം. ആത്മീയത എന്നത് തികച്ചും വ്യക്തിപരമായ ഒന്നാണെന്നാണെന്റെ പക്ഷം. സ്വപ്നങ്ങളും സങ്കല്പങ്ങളും മറ്റുള്ളവരിൽ ആരോപിക്കാതെ അവനവനിൽ മാറ്റം വരുത്തുക മാത്രമേ നടക്കുകയും നിലനിൽക്കുകയും ചെയ്യൂ.
ഇനി മേൽപ്പറഞ്ഞ സ്ഥാപനങ്ങൾ വ്യക്തികളുടെയും സമൂഹത്തിന്റെയും വെൽഫെയറിനു അനിവാര്യമാണോയെന്നും അവ അതിനു ചേരുന്ന രീതിയിലാണോ പ്രവർത്തിക്കുന്നതെന്നും മറ്റു വ്യക്തികൾക്കും സമൂഹത്തിനും അവ ദോഷകരമായി വർത്തിക്കുന്നുണ്ടോ എന്നും വിചിന്തനം ചെയ്യുകയും പരിഷ്‌ക്കരിക്കുകയും വേണം. അവയിലെ അംഗങ്ങളായ വ്യക്തികൾക്ക് അതിനുള്ള അവസരങ്ങളും സ്വാതന്ത്ര്യവും ഇന്നത്തെ പരിഷ്കൃത സമൂഹത്തിൽ ലഭ്യവുമാണ്. എല്ലാവരും സ്വാതന്ത്രരാണെന്നും അവനവന്റെ സ്വാതന്ത്ര്യത്തിന്റെ പരിധി അപരന്റെ സ്വാതന്ത്ര്യം തുടങ്ങുന്നിടത്താണെന്നുള്ള തിരിച്ചറിവും അനിവാര്യമാണ്. സത്യം നമ്മെ സ്വാതന്ത്രരാക്കട്ടെ.

No comments: