Wednesday, June 6, 2018

Today’s thoughts 💭

മതങ്ങളാണെങ്കിലും  രാഷ്ട്രീയ ഐഡിയോളോജികളാണെങ്കിലും  ശാസ്ത്രീയമായ കണ്ടുപിടുത്തങ്ങളാണെങ്കിലും വ്യക്തിയെന്ന നിലയിലും സമൂഹമെന്ന നിലയിലും ആരോഗ്യകരമായി ജീവിക്കുവാൻ വേണ്ട ആശയങ്ങൾ ചിട്ടപ്പെടുത്തുകയും  പറഞ്ഞു തരുകയുമാണ് ലക്‌ഷ്യം വെക്കുന്നത്. ഇന്ന് നാം കാണുന്ന അപകടകരമായ നിലയിലേക്ക് മേൽപ്പറഞ്ഞ ആശയങ്ങളെ സ്വാർത്ഥ കച്ചവട രാഷ്ട്രീയ ലാഭത്തിനു വേണ്ടി ഉപയോഗിക്കുകയും സംഘടിതമായി മറ്റുള്ളവരെ ചൂഷണം ചെയ്യുന്നതിലേക്കു മാറിയതോടെ അവ വ്യക്തി ജീവിതത്തിലും സമൂഹ ജീവിതത്തിലേക്കും അനാരോഗ്യകരമായ സ്വാധീനം ചെലുത്തുകയും ചെയ്യുന്നു എന്നതാണ് ദുഖകരമായ സത്യം. ജീവിതത്തിൽ നാം നേടുന്ന അറിവ് (അനുഭവങ്ങളിലൂടെയും, വിദ്യാഭ്യാസത്തിലൂടെയും, അന്വേഷണത്തിലൂടെയും) അവനവന്റെ ജീവിതത്തിൽ ഉപയോഗിക്കുന്നില്ലെങ്കിൽ എന്തർത്ഥം..

No comments: