സ്വാർത്ഥത എന്നത് പൊതുവിൽ നെഗറ്റീവായ ഒരു വാക്കായാണ് പരിഗണിക്കപ്പെടാറു. അത് നെഗറ്റിവായ ഒരു വാക്കല്ല എന്നാണ് ഇന്നത്തെ എന്റ്റെ ചിന്ത. എല്ലാ ജീവിയും ജന്മനാ സ്വാർത്ഥനാണ് (സ്വാർത്ഥയും) അത് അവനു പ്രകൃതി കൊടുത്തിട്ടുള്ള അതിജീവന സ്വഭഹവാ സവിശേഷതയാണെന്നാണ് മനസിലാക്കാൻ കഴിയുന്നത്. ജീവിതത്തിൽ വളരുമ്പോൾ അവന്റെ സ്വാർത്ഥതയുടെ ഡയമെൻഷൻ കൂട്ടിയാൽ എല്ലാം അവനവൻ തന്നെയാണെന്ന തിരിച്ചറിവിലൂടെ വിശാല കാഴ്ചപ്പാടുള്ളവനായി ജീവിക്കാനുള്ള സാധ്യതയും അവനിലുണ്ട് എന്നതാണ് അതിന്റെ ഒരു സൗന്ദര്യം. ആ തിരിച്ചറിവിലേക്ക് വളരുമ്പോൾ സമൂഹത്തിൽ സ്വാർത്ഥതയുടെ ബന്ധപ്പെട്ടുള്ള പല പ്രശ്നങ്ങളും ഇല്ലാതാകുമെന്നും തോന്നുന്നു.
No comments:
Post a Comment