Sunday, March 3, 2019

രാജ്യം, ജനത, രാജ്യസ്നേഹം, ശത്രുരാജ്യം


ഒരു കച്ചവട സ്ഥാപനം മറ്റൊരു കച്ചവടസ്ഥാപനത്തോട് മത്സര ബുദ്ധിയോടെ കാണുന്നതും പെരുമാറുന്നതും ഒരു പരിധി വരെ അവരുടെ വിജയത്തിന് ഗുണകരമാണ് പക്ഷെ മേൽപ്പറഞ്ഞ രണ്ടു സ്ഥാപനങ്ങളിലെ തൊഴിലാലാളികൾ തമ്മിൽ ശത്രുതാ മനോഭാവത്തോടെ കാണുന്നത് തികച്ചും അര്ഥശൂന്യവും അപകടകരവും ആണ്... ഇതുതന്നെയാണ് രണ്ടു രാജ്യങ്ങളിലെ ജനങ്ങൾ തമ്മിലുള്ള മനോഭാവങ്ങൾ അര്ഥശൂന്യവും അപകടകരവുമായ പ്രവണതകളിൽ കൊണ്ടുചെന്നെത്തിക്കുന്നതു.

ഒരുകൂട്ടം ആളുകൾ ഒരു ബസ്സിൽ യാത്രചെയ്യുമ്പോൾ അവര്തമ്മിൽ ആശയവിന്മയം നടത്തുകയോ പരിചയപ്പെടുകയോപോലും ചെയ്യുന്നില്ലെങ്കിലും, അവർ യാത്രചെയ്യുന്ന ബസ്സിനെ മറ്റൊരു ബസ് മറികടക്കാൻ ശ്രമിക്കുമ്പോൾ അവരെല്ലാവരും ഒരേ മനസോടെ അത് സംഭവിക്കാതിരിക്കാൻ ആഗ്രഹിക്കുകയും തങ്ങളുടെ ബസ് ഒന്നാമതാകണമെന്നാഗ്രഹിക്കുകയും ചെയ്യും. ഈ മനോഭാവം അവർ ആ ബസിൽനിന്ന് ഇറങ്ങുന്നത് വരയെ പൊതുവിൽ നിലനിൽക്കുകയുള്ളൂ. ചിലർ അതിനെ ലളിതമായെടുക്കുമ്പോൾ മറ്റു ചിലർ വൈരാഗ്യബുദ്ധിയോടെ കാണുകയും പ്രവർത്തിക്കുകയും ചെയ്യും.

സിവിലൈസ്ഡ് ആയവരും തുറന്ന മനോസോടെ ലിബറൽ ആയും ജനാധിപത്യപരമായും ചിന്തിക്കുന്നവർ മേൽപ്പറഞ്ഞ മത്സര ബുദ്ധിയെ അതിജീവിക്കുകയും പക്വ്തയോടെ  പെരുമാറുകയും ചെയ്യും. തീരെ ബാലിശമായി ചിന്തിക്കുന്നവർ... മറ്റു വ്യക്തികളുടെയോ, പ്രസ്ഥാനങ്ങളുടെയോ, ആശയങ്ങളുടെയോ സ്വാധീനത്തിൽ അടിമപ്പെടുന്നവർ മാനസികരോഗിയെപ്പോലെ സമൂഹത്തിനാപകരമായി തീരുന്നു.

രാജ്യം, ജനത, രാജ്യസ്നേഹം, ശത്രുരാജ്യം 

No comments: