Wednesday, January 9, 2019

സംവരണം

സംവരണം?!

സമൂഹത്തിൽ പാർശ്വവൽക്കരിക്കപ്പെട്ടവർക്ക് സംവരണം നൽകുക എന്നത് പരിഷ്കൃത സമൂഹത്തിൽ നാം കാണാറുള്ള  ഒരു രീതിയാണ്. അത് അങ്ങനെയുള്ളവരുടെ ജീവിതത്തിൽ നല്ല മാറ്റവും ജീവിത നിലവാരം മെച്ചപ്പെടുന്നതായും ആണ് അനുഭവം. പലപ്പോഴും സംവരണം ദുരുപയോഗപ്പെടുത്തുന്നതും, ജനസംഖ്യ കൂടുതലുള്ള പ്രദേശങ്ങളിൽ ഭൂരിപക്ഷത്തിനു അവസരങ്ങൾ നഷ്ടപ്പെടുന്നതും സംവരണത്തെ തെറ്റിദ്ധരിക്കുന്നതായും അതിനെതിരെ ജനങ്ങൾ പ്രതികരിക്കുന്നതായും കണ്ടുവരുന്നു.
ഉദാഹരണത്തിന് ബസ്സിൽ സ്ത്രീകൾക്ക് സീറ്റ് സംവരണം ചെയ്തിരിക്കുന്നതിനെ പുരുഷന്മാർക്ക് സംവരണം ഇല്ലെന്നും, പുരുഷന്മാരുടെ സീറ്റിൽ സ്ത്രീകളിരിക്കുന്നതു ന്യായമല്ലെന്നും തരത്തിലുള്ള അബദ്ധ ധാരണയുടെ പുറത്തുള്ള പ്രതികരണങ്ങൾ കാണാറുണ്ട്.
ഇപ്പോൾ ഭൂരിപക്ഷ സമുദായത്തിലെ സാമ്പത്തികമായി താഴെത്തട്ടിലുള്ളവർക്കു സംവരണം എന്ന ആശയം ഇന്ത്യയിൽ മുൻപോട്ടു വയ്ക്കുന്നതും അതിനെ പലരും സ്വാഗതം ചെയ്യുന്നതും മേൽപ്പറഞ്ഞ സംവരണത്തെപ്പറ്റിയുള്ള അബദ്ധ ധാരണകൊണ്ടാണെന്നു തോന്നുന്നു. സ്ത്രീകൾക്ക് (അല്ലെങ്കിൽ മറ്റേതെങ്കിലും വൾനറബിൾ  ആയിട്ടുള്ള വിഭാഗത്തിന്) സംവരണം കിട്ടുന്ന മേഖലയിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന പുരുഷന്മാർക്ക് സംവരണം കൊടുക്കുന്നത് പോലെയേ ഇതിനെ കാണാൻ പറ്റുന്നുള്ളു. ഈ തീരുമാനത്തിന് രാഷ്ട്രീയമായ ലക്ഷ്യമുണ്ടെന്നതിലുപരി വളരെയേറെ ചൂഷണം ചെയ്യപ്പെടാൻ സാധ്യതയുള്ള ഒന്നാകും എന്നതാണ് വിലയിരുത്താൻ കഴിയുന്നത്.

No comments: