Sunday, December 17, 2017

ചില ചിന്തകൾ

[11/12 5:47 pm] leensemathew: ഇന്നത്തെ ചിന്ത...
ആത്മീയത തികച്ചും വ്യക്തിപരമായ ഒന്നാണ്... അത് ലളിതവും അപരനെ ഉപദ്രവിക്കാത്തതും ആണ്. Institutionalised religion മനുഷ്യന്റെ (basic human beingന്റെ ) ഭൗതീക പ്രകൃതിയെ satisfy ചെയ്യാനുള്ള ഒന്നാണെന്നാണ് മനസിലാക്കാൻ കഴിയുന്നത്. കലകൾ, sports, മറ്റു മാനസീക ഉല്ലാസത്തിനു വേണ്ടി (basic needs അല്ലാത്ത) മനുഷ്യൻ ഉപയോഗിക്കുന്ന കാര്യങ്ങൾ പോലെയൊന്ന്. സിനിമകൾക്ക് സ്പ്രോർട്സിനു ആഡംബര വീടുകൾക്ക് ഒക്കെ പണം ചെലവഴിക്കുമ്പോൾ കിട്ടുന്ന സംതൃപ്തി  മനുഷ്യന് institutionalised മതങ്ങളിൽ നിന്നും കിട്ടുന്നുണ്ട്. അതിനെ ചിലരൊക്കെ ചൂഷണം ചെയ്യുന്നുമുണ്ട്. ലാളിത്യത്തിന്റെ മാതൃകയായി ജീവിക്കുന്ന സത്യസന്ധരായ മനുഷ്യരൊഴിച്ചാൽ മറ്റാർക്കും ഈ വ്യവസ്ഥിതിയെ വിമർശിക്കാൻ യോഗ്യതയുണ്ടോ എന്ന് വിചിന്തനം ചെയ്യുന്നത് നല്ലതാണ്. പല മേഖലകളിലും   നിരുത്തരവാദിത്തത്തോടെ ജീവിക്കുകയും ചൂഷണങ്ങൾക്ക് വഴങ്ങിക്കൊടുക്കുകയും ചെയ്യുന്ന പലരും ചിലകാര്യങ്ങളിൽ മാത്രം പ്രതികരിക്കുന്നത് വിജയിക്കാതെ വരുന്നത് അവരുടെ credibility ഇല്ലായ്മയുടെ പ്രതിഫലനമാണ്. ഈ വിഷയത്തെ പറ്റി ഓരോ വ്യക്തിയും ആത്മവിചിന്തനം ചെയ്യുകയും സ്വായമേ refine ചെയ്യുകയും ചെയ്‌താൽ കാലക്രമേണ സമൂഹത്തിൽ positive  ആയ മാറ്റം സംഭവിക്കും. മനുഷ്യന്റെ സ്ഥായിയായ പ്രകൃതി ഭൗതീകതയായതിനാൽ കാര്യമായ മാറ്റം പ്രതീക്ഷിക്കേണ്ടതില്ലായെന്നാണ് എന്റെ പക്ഷം.
ക്രിസ്തു മാറ്റാൻ ശ്രമിച്ച മതത്തിലെ  പുരോഹിതരും അനാചാരങ്ങളും ഇന്നും തുടരുന്നു, മൂല്യങ്ങൾ മനസിലാസ്ക്കിയവർ മതത്തിൽപെട്ടവരും അല്ലാത്തവരും നന്നായി ജീവിക്കുന്നു. Gradual ആയ മാറ്റം സംഭവിക്കും... മാറ്റം പ്രകൃതി നിയമമാണ്... വിപ്ലവത്തിലൂടെയുള്ള മാറ്റം പലപ്പോഴും നിലനിൽക്കുന്നതല്ല എന്നാതാണ് അനുഭവവും ചരിത്രവും. സാമൂഹിക പരിഷ്‌ക്കരണം gradual ആയ മാറ്റം വരുത്തുകയും അവ നിലനിൽക്കുകയും ചെയ്യും.
കിണറ്റിലെ താവളക്കു കിണറാണ് ലോകമെന്നു കരുത്താനുള്ള അവകാശം ഉണ്ട് കടലിലെ താവളയ്ക്കു അതിലും വിശാലമാണ് ലോകമെന്നു പറയാനുള്ള അവകാശവും ഉണ്ട്. അതറിഞ്ഞിട്ടും കിണറാണ്   ലോകമെന്നു വിശ്വസിച്ചു തുടരുന്ന കിണറ്റിലെ തവളയെ മനസ്സിലാക്കുവാനുള്ള പക്വത ലോകം കണ്ട തവള കാണിച്ചാൽ (സഹിഷ്ണുത) ഹാ എത്ര സുന്ദരം. കക്കൂസിൽ തൂറുക  പറമ്പിൽ തൂറുക  അല്ലെങ്കിൽ നാപ്പിയിൽ തൂറുക  എന്നത് ഓരോരോരുത്തരുടേയും preference ആണ് അതിനുള്ള അവകാശവും ഓരോരുത്തർക്കും ഉണ്ട്. പക്ഷെ തീട്ടം അന്യന്റെ ദേഹത്തേക്ക് വലിച്ചെറിഞ്ഞാൽ പ്രതികരിക്കാം പക്ഷെ തന്റെ മൂത്രം അവന്റെ ദേഹത്തൊഴിച്ചതിന്റെ പ്രതികരണം ആണതെങ്കിൽ.... ചിന്തിക്കൂ.....
ലോകമെന്നു പറയുന്നത് രണ്ടു തരമാണ്. ഭൗതീക ലോകം മറ്റൊന്നും ആത്മീയ ലോകം ആത്മീയ ലോകം ഓരോ വ്യക്തിയുടെയും മനസാണ് അത് അനന്തമാണ്. Basic human being and spiritual or civilised humanbeing എന്നീ രണ്ടു തലത്തിൽ മനുഷ്യനെ കാണാം. രണ്ടു nature ഉം ഓരോ വ്യക്തിയിലും പ്രകടമാണ്. ഏറ്റക്കുറച്ചിലുകൾ ഉണ്ടെന്നു മാത്രം ഏതു പ്രകൃതിയാണോ dominate ചെയ്യുന്നത് അത് അവന്റെ ക്യാരക്ടറിൽ പ്രതിഫലിക്കും.
നല്ലതാര് ചെയ്താലും അത് നല്ലതുതന്നെ, അത് അസുരൻ ആണെങ്കിലും തിന്മ ആര് ചെയ്താലും അത് തിന്മതന്നെ അത് ദേവനാണെങ്കിലും. അതിനു ഉത്തമ ഉദാഹരണം ആണ് നമ്മുടെ മാവേലിയുടെ കഥ. അതിനെ അതിന്റെ ശരിയായ അർത്ഥത്തിൽ ഉൾക്കൊണ്ടവരാണ് മലയാളികൾ മറ്റുള്ളവർ അതിനെ വാമനജയന്തിയായി ആഘോഷിക്കുന്നു. ഇലാമപ്പഴം ഇഫക്ട്...
ലീൻസാനന്ദ..  👺
[18/12 6:28 am] leensemathew: ഇന്നത്തെ ചിന്ത

മതത്തിന്റെ ഭൗതിക വശം മനുഷ്യന്റെ അടിസ്ഥാന പ്രകൃതിയായ (പലപ്പോഴും അവന്റെ നിൽസ്‌നില്പിനാവശ്യമായ) സ്വാര്ഥതയിൽനിന്ന് ഉണ്ടായതല്ലേ. മനുഷ്യൻ ഉണ്ടാക്കിയ മതത്തിനു അവന്റെ സ്വഭാവം ഉണ്ടാകുന്നതു സ്വാഭാവികം തന്നെയല്ലേ. മനുഷ്യന്റെ തന്നെ നിസ്വാർത്ഥ പ്രകൃതിയിൽ നിന്നല്ലേ ആത്മീയത എന്ന വികാരം (സഹജീവിക്സ്‌ളോടുള്ള കരുതൽ) ഉണ്ടാകുന്നതു. ഇതിനു ഒരു പരിധിവരെ മതങ്ങൾ(പൂർവികരുടെ ആത്മീയചിന്തകളിൽനിന്നു ഉരുത്തിരിഞ്ഞ മൂല്യങ്ങളുടെ മാന്വൽ)  സഹായിക്കുന്നുണ്ടെങ്കിലും പലപ്പോഴും അതിലെ ഭൗതീക പ്രകൃതിയാണ് dominate ചെയ്യുന്നത് എന്നതല്ലേ അതൊരു useful evil ആയിത്തീരുന്നത്.

ലീനസാനന്ദ 👺
[18/12 8:00 am] leensemathew: നല്ലതും അനിവാര്യവുമായതാണെങ്കിൽ അത് നിലനിൽക്കും അത് ഭൗതീകതയാണെങ്കിലും ആത്മീയതയാണെങ്കിലും. അതാണ്‌ പ്രകൃതി നിയമം.
[18/12 8:14 am] leensemathew: പ്രസ്ഥാനങ്ങൾക്കോ പ്രത്യയശാസ്ത്രങ്ങൾക്കോ (ഭൗതീകമായ  എന്തിനും) അടിമയായാൽ സ്വാതന്ത്ര്യം നഷ്ടപ്പെടും. അനുഭവസങ്ങളും അറിവും നല്ല ചിന്തകളിൽനിന്നും ഉണ്ടാകുന്ന ആശയങ്ങൾക്കൊണ്ടും പരിണാമം സംഭവിക്കാത്ത ഒന്നും ദീർഘകാലം നിലനിൽക്കുകയില്ല (ഉദാഹരണം ജനാധിപത്യം എന്ന ആശയം  മാറ്റങ്ങൾക്കു വഴങ്ങിക്കൊടുക്കുകയും   അതിന്റെ നല്ല ഗുണങ്ങൾ പ്രതിഭലിപ്പിക്കുകയും ചെയ്യുന്നു ) ഏതൊരാശയായതിനും വ്യക്തിപരമായും പ്രാദേശികമായും, ഉൾക്കൊള്ളാനും പ്രയോഗികമാക്കുവാനും വ്യതാസമായ രീതികളും രുചികളും preference ഉം ഉണ്ടാകുക സ്വാഭാവികം മാത്രമാണ് (ഉദാഹരണം കത്തോലിക്ക സഭ പ്രാദേശിക സഭകളെ അംഗീകരിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു അതുകൊണ്ടുതന്നെ അത് നിലനിൽക്കുന്നു)

ഒരു ജനവിഭാഗത്തെ ഒന്നിപ്പിക്കുന്ന പ്രധാന ഘടകം  ഭാഷയാണ്. എല്ലാ ജനവിഭാവങ്ങളെയും ഒന്നിപ്പിക്കുന്ന ഭാഷയാണ് സ്നേഹം

1 comment:

Unknown said...

What language is this? Never saw writing like that before.