ഏതെങ്കിലും സാമൂഹ്യപ്രശ്നങ്ങൾ ഉയർന്നുവരുമ്പോളൊക്കെ "ഇടതുപക്ഷം എന്തു ചെയ്തു?" "എവിടെയാണ് ഇടതുപക്ഷം?" എന്നൊക്കെ പ്രതീക്ഷാനിർഭരമായി ചോദിക്കുന്നത് കൊള്ളാം. പക്ഷേ ആ ഇടതുപക്ഷത്തിൽ തന്റെ റോളെന്താണെന്ന് ആദ്യം സ്വയം ചോദിക്കണം.
അതായത് ഇടതുപക്ഷം എന്ത് ചെയ്തു എന്ന ചോദ്യം, ആഭ്യന്തരമായി, ഇടതുപക്ഷത്തിന്റെ അകത്ത്, മാത്രമേ നിലനിൽക്കൂ. ഇടതുപക്ഷം എന്തെങ്കിലും ചെയ്യണമായിരുന്നു എന്ന് നിങ്ങൾക്ക് ആഗ്രഹമുണ്ടാവണമെങ്കിൽ ആ ഇടതുപക്ഷത്തെ ശക്തിപ്പെടുത്തേണ്ടത് നിങ്ങളുടെ കൂടെ ഉത്തരവാദിത്വമായിരുന്നു. അതുൾപ്പെടുന്ന രാഷ്ട്രീയപ്രക്രിയയിൽ നിങ്ങൾക്ക് പങ്കാളിത്തമുണ്ടാവേണ്ടിയിരുന്നു.
ചെയ്യേണ്ടതായിരുന്നു എന്ന പ്രതീക്ഷയെപ്പറ്റിയാണ്, വിമർശനാത്മകമായ ചോദ്യത്തെപ്പറ്റിയല്ല പറയുന്നത്. വിമർശിക്കാൻ ഒരു സ്റ്റേയ്ക്കും വേണ്ടതില്ല, ആർക്കും അതിനുള്ള സ്വാതന്ത്ര്യവും അർഹതയുമുണ്ട്. പക്ഷേ ആവശ്യപ്പെടണമെങ്കിൽ, എന്തിന് ന്യായമായി പ്രതീക്ഷിക്കണമെങ്കിൽ വരെ, സ്റ്റേയ്ക് വേണം.
ഇനിയും വൈകിയിട്ടില്ല. തീരുമാനങ്ങളെ സ്വാധീനിക്കാനുള്ള ന്യായമായ ഒരേയൊരു മാർഗ്ഗം പങ്കാളിത്തമാണ്.
നോക്കുന്നോ?
Insted of mere useless criticism. Be part of a movement or organization and change or help to evolve.
Otherwise start a new movement or organisation to do good.
No comments:
Post a Comment