Sunday, October 30, 2016

നായയും നരനും

നായയും നരനും തമ്മിൽ  വളരെ സ്വഭാവ സാദൃശ്യമുണ്ട് .

അതിൽ പ്രധാനമാണ്  സ്വന്തം വർഗ്ഗത്തോടുള്ള  ശത്രുത .

ഒരു പട്ടിക്ക് മറ്റൊരു പട്ടി  എന്നും വില്ലനാണ് .

സ്വന്തം സാമ്രാജ്യത്തിൽ  അപരൻ പ്രവേശിക്കുന്നുവെന്ന  തോന്നലാണ്  ഇതിനു കാരണം.

മനുഷ്യനിൽ ഇത്  കൂടുതൽ സത്യമാണ് . അപരിചിതരെ  സംശയിക്കുവാൻ കാരണം  മനുഷ്യനിൽ പതിയിരിക്കുന്ന അപകടമാണ് .

നാട് വിട്ട നരനിലും   വീട്  വിട്ട  നായയിലും   ആത്മധൈര്യം  ചോർന്നു  പോകുന്നു.

നരനും  നായക്കും  ശിക്ഷണവും   വ്യവസ്ഥാപിത  നിയന്ത്രണങ്ങളും  ആവശ്യമാണ് .

മക്കൾ  മാതാപിതാക്കളുടെ നിയന്ത്രണത്തിൽ  ആയിരിക്കണം .

ഭാര്യ ഭർത്താക്കന്മാർ പരസ്പര  വിധേയത്വത്തിൽ  ആയിരിക്കണം .

ജനസമൂഹം   നിയമ വ്യവസ്ഥക്കും ഭരണ വ്യവസ്ഥക്കും  കീഴിലായിരിക്കണം  .

വ്യക്തി  സ്വബോധത്തിനു   കീഴിലായിരിക്കണം .

അല്ലെങ്കിൽ തെരുവ് നായ മാത്രമല്ല  തെരുവ് മനുഷ്യനും   സാമൂഹ്യ ജീവിതത്തിനു  വൻ ഭീഷണിയായി മാറും .

തെരുവിലിറങ്ങുന്ന മതവും  വർഗീയതയും സാമൂഹ്യ ഭദ്രതക്ക്  അപകടകരമാകുന്നത്  അതുകൊണ്ടാണ് .

No comments: