Sunday, July 1, 2012

My Pappa

No words I write can ever say


How much I miss you pappa.

As time goes by, the loneliness grows;

How I miss you, nobody knows!

I think of you in silence,

I often speak your name,

But all I have are memories

And photos in a frame.

No one knows my sorrow,

No one sees me weep,

But the love I have for you

Is in my heart to keep.

I've never stopped loving you

I'm sure I never will;

Deep inside my heart,

You are with me still.

Heartaches in this world are many

But mine is worse than any.

My heart still aches as I whisper low,

"I need you and I miss you so."

The things we feel so deeply

Are often the hardest to say,

But I just can't keep quiet any more,

So I'll tell you anyway.

There is a place in my heart

That no one else can fill;

I love you so, Pappa,

And I always will.


പപ്പാജി
എന്റെ അപ്പനെ ഞാൻ പപ്പാ, മണിക്കുട്ടൻ മാത്തച്ചൻ ഓരോരോ മൂഡിൽ ഓരോന്നും വിളിക്കുമായിരുന്നു  കാരണം  എനിയ്ക്കെന്റെ അപ്പൻ വെറുമൊരപ്പൻ മാത്രമല്ലായിരുന്നു. ഒരു ഗുരുവും നല്ല കൂട്ടുകാരനും കൂടിയായിരുന്നു. കുഞ്ഞുന്നാളിൽ അപ്പനെനിക്കൊരു റോൾ മോഡൽ ആയിരുന്നു . അപ്പന്റെ ഹെയർ സ്റ്റൈൽ ജെസ്റ്റെർസ് രാഷ്ട്രീയം ഭക്ഷണരീതി എല്ലാം ഇമിറ്റേറ് ചെയ്യുമായിരുന്നു
പിന്നീട് ഒരു ഘട്ടത്തിൽ അപ്പനെ വിമർശിക്കുന്ന മകനായി ഞാൻ മാറി . ജീവിതത്തിലെ ചില സാഹചര്യങ്ങൾ അപ്പനെ പൊതു ജീവിതത്തിൽ നിന്നും ഉൾവലിഞ്ഞു ജീവിക്കുവാൻ പ്രേരിപ്പിച്ചു. അപ്പനാട് വാല്യൂ സിസ്റ്റം പലപ്പോഴും പ്രായോഗിക ജീവിതത്തിനു ചേരാത്തതാണെന്ന തോന്നൽ എനിക്ക് പലപ്പോഴും അപ്പനുമായി തർക്കിക്കാണും ഡിബേറ്റ് ചെയ്യാനും കരണനമായി. പക്ഷെ ഈ കാലഘട്ടം എന്റെ വ്യക്തിത രൂപീകരണത്തിന്റെ കാലഘട്ടമാണെന്നു പിന്നീട് ഞാൻ മനസിലാക്കി. പരിമിതികളുടെ ജീവിത സാഹചര്യങ്ങളയിരുന്നെങ്കിലും സന്തോഷമുള്ള ഒരു കുടുംബം അതായിരുന്നു എന്റെ അപ്പന്റെ ഏറ്റവും വലിയ നേട്ടം. എനിക്ക് എന്ത് പുതിയ ആശയമോ സംശയമോ തോന്നിയാലും അത് ആദ്യം ഡിസ്‌കസ് ചെയ്യുന്നത് അപ്പനോടായിരുന്നു ( എത്ര വൈൽഡ് ആശയമാണെങ്കിലും ) അത് അപ്പന്റെ മരണം വരെ തുടരുവാനുള്ള ഭാഗ്യവും എനിക്കുണ്ടായി. അപ്പന്റെ ധൗര്ബല്യങ്ങളായ മുന്കോപവും പിടിവാശിയും പുകവലിയും ഒരു കാലഘട്ടത്തിൽ എനിക്ക് അരോചകമായി  തോന്നിയെങ്കിലും. ഇന്നതേല്ലാം എനിക്ക് പ്രശ്നമേ അല്ല. എന്റെ അപ്പൻ നല്ലവൻ ആയിരുന്നു എന്നതിൽ ഞാൻ അഭിമാനിക്കുന്നു. എന്റെ കൗമാര പ്രായത്തിന്റെഅവസാനകാലത്തു തന്നെ അപ്പൻ ഡീജനറേറ്റീവ് ഡിസോർഡർ പിടിപെട്ടു ഒരു കൊച്ചു കുട്ടിയായി മാറാൻ തുടങ്ങിയിരുന്നു. അപ്പനെ ഒരു കൊച്ചു കുട്ടിയെപ്പോലെ നോക്കാനും സ്വന്തം മകനോടുള്ള വാത്സല്യത്തോടെ ഇടപെടുവാനുമുള്ള ഭാഗ്യം എനിക്കുണ്ടായി (ഉണ്ണിക്കുട്ടാ എന്ന് സ്വൻതം അപ്പനെ ഓമന പേരിട്ടു വിളിക്കാനുള്ള ഭാഗ്യം) ഒരു സോഷ്യൽ വർക്കർ എന്ന നിലയിൽ കുറെ മനുഷ്യരുടെ ജീവിതത്തിൽ നല്ല മാറ്റം സൃഷ്ടിക്കുവാനും സ്നേഹമുള്ള ഒരു കുടുബം കെട്ടിപ്പടുക്കുവാനും സാധിച്ച എന്റെ അപ്പന്റെ ജീവിതത്തെ വിജയിച്ച ജീവിതമായി ഞാൻ സന്തോശത്തൂടെ കാണുന്നു. അവസാന ശ്വാസം വലിച്ചപ്പോൾ തന്റെ പ്രിയതമയും മക്കള് സ്നേഹത്തോടെ കരങ്ങൾ   പിടിച്ചു കൂടെ നിൽക്കാനുണ്ടായിരുന്നു എന്റെ പാവം പാജിക്കു എന്റെ അപ്പനെക്കുറിച്ചോർത്താതാടോ പറയാത്തടോ ആയി ഒരു ദിവസം പോലും ഇല്ല എന്റെ ജീവിതത്തിൽ. മരിച്ചു പോയ മാതാപിതാക്കളെ ദൈവങ്ങളായി കൺഫ്യൂഷസ്സ് ഫിലോസഫിയിൽ പറയാറുണ്ടെന്നു  പപ്പാ  പറഞ്ഞു കേട്ടിട്ടുണ്ട് ഒരുകണക്കിന് അപ്പൻ എന്റെ ദൈവ സങ്കൽപ്പത്തിന് ചേരുന്ന വ്യകിതീതം തന്നെ ആണ്

No comments: